Site iconSite icon Janayugom Online

സൗദിയില്‍ ലോറി മറിഞ്ഞ് ഇന്ത്യന്‍ ഡ്രൈവര്‍ ദാരുണാന്ത്യം

സൗദിയില്‍ ലോറി മറിഞ്ഞ് ഇന്ത്യന്‍ ഡ്രൈവര്‍ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അബുഹൈദരിയാ റോഡിലാണ് സംഭവം. ആന്ധ്രാപ്രദേശ്​ സ്വദേശി വെങ്കടേഷ് നാങ്കി (34) ആണ് മരിച്ചത്. 

ലോറി റോഡിൽനിന്ന് തെന്നിമാറി മറിഞ്ഞാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന വെങ്കിടേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Exit mobile version