Site iconSite icon Janayugom Online

കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു; ഫെബ്രുവരി 24ന് നേരിട്ടെത്താം

കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്ഥാനപതിയും മറ്റ് കോൺസുലർ ഉദ്യോഗസ്ഥരും ചടങ്ങിൽ നേരിട്ട് പങ്കെടുത്ത് പ്രവാസികളുടെ പരാതികളും നിർദ്ദേശങ്ങളും കേൾക്കും.

തീയതി: 2026 ഫെബ്രുവരി 24, ചൊവ്വാഴ്ച.
സമയം: ഉച്ചയ്ക്ക് 3 മണി.
സ്ഥലം: ഇന്ത്യൻ എംബസി ഓഡിറ്റോറിയം, ഡിപ്ലോമാറ്റിക് എൻക്ലേവ്, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈറ്റ്.

മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതില്ല. താല്പര്യമുള്ളവർക്ക് നേരിട്ട് എത്തിച്ചേരാവുന്നതാണ്. കോൺസുലർ സേവനങ്ങളുമായോ മറ്റ് പരാതികളുമായോ ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാൻ എത്തുന്നവർ, തങ്ങളുടെ കൈവശം വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കരുതേണ്ടതാണ്.

Exit mobile version