Site iconSite icon Janayugom Online

എപ്സ്റ്റീൻ ഫയലിൽ ഇരയായി ഇന്ത്യൻ പെൺകുട്ടി; നഷ്ടപരിഹാരം നൽകാൻ ശ്രമം

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയരേഖകളിൽ ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നെന്ന് വെളിപ്പെടുത്തൽ. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ഔദ്യോഗിക ഇ‑മെയിൽ പ്രകാരം, ഈ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഇന്ത്യയിലെ യുഎസ് എംബസി വഴി അവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. ന്യൂയോർക്ക് ക്രൈം വിക്ടിംസ് കോമ്പൻസേഷൻ വഴി അപേക്ഷ നൽകാനും അവർക്ക് സഹായം ലഭ്യമാക്കാനും ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയവും നടത്തി. 

2010 ജൂലൈ 8ലെ മറ്റൊരു ഇമെയിലിൽ, പേര് വെളിപ്പെടുത്താത്ത ഒരു യുവതി തന്റെ വിമാനയാത്രയ്ക്കിടെ പ്രായമായ ഒരു ഇന്ത്യൻ വ്യക്തിയിൽ നിന്ന് നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് എപ്‌സ്റ്റീനോട് സംസാരിക്കുന്നുണ്ട്. മദ്യപിച്ചെത്തിയ അയാൾ മോശമായി സ്പർശിച്ചെന്നും പെരുമാറിയെന്നും അവർ വിവരിക്കുന്നു.

Exit mobile version