ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകൾ 18ന് ആരംഭിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ.വി ശിവദാസൻ എംപി വാർത്താസമ്മേളനത്തിൽ അറിയിച്ചു.1,500ൽപരം സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്
മതനിരപേക്ഷതയും ജീവിതവും വിഷയത്തിലുള്ള ആദ്യ സെമിനാർ കൂടാളി പൊതുജനവായനശാലയിൽ 18ന് വൈകിട്ട് നാലിന് ഡോ.സുനിൽ പി ഇളയിടം ഉദ്‌ഘാടനംചെയ്യും. കണ്ണൂർ സർവകലാശാല പ്രോ- വൈസ് ചാൻസലർ ഡോ.എ സാബു മുഖ്യപ്രഭാഷണം നടത്തും.
കണ്ണൂർ ജില്ലയിലെ 1,054 ലൈബ്രറികൾക്കുപുറമെ സർവകലാശാലാ പഠനവകുപ്പുകൾ, കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളും സെമിനാർവേദിയാകും.നൂറു വിഷയം തെരഞ്ഞെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജ് യൂണിയൻ, എൻഎസ്‌എസ്, സാഹിത്യസമാജം, ക്ലബ്ബുകൾ തുടങ്ങിയവയുമായി സഹകരിച്ചാണ് സെമിനാർ. വാർത്താസമ്മേളനത്തിൽ സെമിനാർ കമ്മിറ്റി ചെയർമാൻ എൻ ചന്ദ്രൻ, കൺവീനർ മുകുന്ദൻ മഠത്തിൽ, വി കെ പ്രകാശിനി എന്നിവരും പങ്കെടുത്തു.
English Summary:
Indian Library Congress: Adjunct Seminar from 18
You may also like this video: