Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഇന്ത്യക്കാരൻ യുഎസിൽ അറസ്റ്റിൽ

13 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഇന്ത്യൻ പൗരനായ വോഡേല യശസ്വി കോട്ടപ്പള്ളിയെ യുഎസ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. അനധികൃതമായി അമേരിക്കയിൽ താമസിക്കുകയായിരുന്ന ഇയാൾക്കെതിരെ പീഡനത്തിന് പുറമെ മോഷണം, പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ആണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറസ്റ്റ് വിവരം പുറത്തുവിട്ടത്. പെൺകുട്ടിയെ പീഡിപ്പിച്ചതിനും കടകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതിനും ഇയാൾക്കെതിരെ നേരത്തെയും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അനധികൃത കുടിയേറ്റക്കാരനായതിനാൽ ഇയാളെ നാടുകടത്തുന്നതുൾപ്പെടെയുള്ള കർശനമായ നിയമനടപടികളിലേക്ക് അധികൃതർ നീങ്ങുമെന്നാണ് സൂചന.

Exit mobile version