Site icon Janayugom Online

നേപ്പാളിൽ ഇന്ത്യൻ പൗരൻ വെടിയേറ്റ് മരിച്ച നിലയില്‍

തെക്കൻ നേപ്പാളിൽ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ്  ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. മോത്തിഹാരി ഛൗദാദാനോയിൽ താമസിക്കുന്ന ശിവ പൂജൻ യാദവ് (45) എന്നയാളാണ് മരിച്ചത്. അഞ്ച് പേരടങ്ങുന്ന അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. മഹാഗധിമൈ മുനിസിപ്പാലിറ്റിയില്‍വച്ചാണ് സംഭവം.

രണ്ട് മോട്ടോർ ബൈക്കുകളിലായി വന്ന അഞ്ച് പേർ വെടിയുതിർക്കുന്നതിനിടെ യാദവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സംഭവംനടന്നയുടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ  ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Indi­an Nation­al Shot Dead In Nepal
You may also like this video

Exit mobile version