Site iconSite icon Janayugom Online

പരിശീലനത്തിനിടെ അപകടം: ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോ മരിച്ചു, അന്വേഷണത്തിന് ഉത്തരവ്

chandakchandak

പശ്ചിമ ബംഗാളിലെ പനഗഢിൽ ബുധനാഴ്ച പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ ഇന്ത്യൻ നാവികസേനയുടെ പ്രത്യേക സേനയിലെ മറൈൻ കമാൻഡോ മരിച്ചു. ചന്ദക ഗോവിന്ദ് എന്ന കമാന്‍ഡോയാണ് മരിച്ചത്. വിമാനത്തിൽ നിന്ന് പാരാ ഗ്ലൈഡ് ഉപയോഗിച്ച് ചാടുന്നതിനിടെയാണ് നടത്തുന്നതിനിടെയാണ് ഗോവിന്ദ് മരിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. പരിശീലനത്തിനിടെ ഗോവിന്ദിന് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ നാവികസേന ട്വീറ്റ് ചെയ്തു.

മറൈൻ കമാൻഡോ ഫോഴ്‌സ് (മാർക്കോസ്) എന്ന ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സിന്റെ ഭാഗമാണ് ഗോവിന്ദ്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറും നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥരും ഗോവിന്ദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

കമാൻഡോയുടെ മരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 

Eng­lish Sum­ma­ry: Indi­an Navy marine com­man­do dies, probe ordered

You may also like this video

Exit mobile version