നാലു യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 18 വർഷം തടവ്. 50കാരനായ രഘു സിംഗമനേനിക്കാണ് വുഡ് ഗ്രീൻ ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്.
ഇയാൾ വടക്കൻ ലണ്ടനിൽ രണ്ട് മസാജ് പാർലറുകൾ നടത്തുന്നുണ്ട്. ഇവിടെ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ പ്രലോഭിപ്പിക്കുകയായിരുന്നു. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ആണ് അന്വേഷണം നടത്തി കുറ്റം തെളിയിച്ചത്.
പാർലറിൽ വരാനും ജോലി ചെയ്യാനും മൊബൈൽ ആപ്പിൽ പരസ്യം നൽകുകയും അപോയിൻമെന്റ് എടുത്ത് എത്തുന്നവർക്കുനേരെ ലൈംഗികാതിക്രമങ്ങൾ നടത്തുകയും ചെയ്യുമായിരുന്നുവെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു.
English Summary: Indian-Origin Massage Parlour Manager In UK Gets 18-Year Jail Term For Rape
You may also like this video