Site icon Janayugom Online

ഇന്ത്യന്‍ വംശജ നിക്കി ഹാലി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു

hali

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്ര­സിഡന്റ് സ്ഥാനാര്‍ത്ഥി പ്ര­ഖ്യാപനത്തിനൊരുങ്ങി ഇന്ത്യന്‍ വംശജയും റിപ്പബ്ലിക്ക് നേതാവുമായ നിക്കി ഹാലി. ഈ മാസം 15ന് ചാള്‍സ്റ്റെണില്‍ നടക്കുന്ന ചടങ്ങില്‍ നിക്കി ഹാലി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചേക്കും.
51കാരിയാ­യ നിക്കി ഹാലി ആറ് വര്‍ഷക്കാലം സൗത്ത് ക­രോലിന ഗവര്‍ണറായിരുന്നു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരിക്കെ യുഎന്നി­ല്‍ യുഎസിന്റെ പ്രതിനിധിയായി. ഡൊണാള്‍ഡ് ട്രംപ് മാത്രമാണ് ഇതുവരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്.
പഞ്ചാബ് കര്‍ഷക സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു ഹാലിയുടെ പിതാവ്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് ഹാലിയുടെ മാതാവ് നിയമത്തില്‍ ബിരുദമെടുത്തത്. അ­മേരിക്കയില്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇ­ന്ത്യന്‍ വംശജയായിരുന്നു നിക്കി ഹാലി.

Eng­lish Sum­ma­ry: Indi­an-ori­gin Nik­ki Haley is prepar­ing for the US pres­i­den­tial election

You may also like this video

Exit mobile version