Site iconSite icon Janayugom Online

ഇന്ത്യൻ വംശജർ യുകെയിലെ ഏറ്റവും വലിയ വെള്ളക്കാരല്ലാത്ത വംശീയ വിഭാഗം

യുകെയിലെ വെള്ളക്കാരല്ലാത്ത വംശീയ വിഭാഗമായി ഇന്ത്യന്‍ വംശജര്‍. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച 2021 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം 18.64 ലക്ഷം പേരാണ് ഏഷ്യൻ വിഭാഗത്തിന് കീഴിൽ ഇന്ത്യന്‍ വംശജരായുള്ളത്. 2011 ലെ സെൻസസ് രേഖപ്പെടുത്തിയ 2.5 ശതമാനത്തില്‍ (14.12 ലക്ഷം) നിന്ന് യുകെയിലെ ഇന്ത്യൻ വംശജരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 3.1ശതമാനമായി വര്‍ധിച്ചു. 15.87 ലക്ഷം നിവാസികളുമായി പാകിസ്ഥാൻ വംശജരാണ് രണ്ടാം സ്ഥാനത്ത്. 0.7 ശതമാനമാണ് പാക് വംശജരിലുണ്ടായ വര്‍ധന. ചൈനീസ് വംശജരുടെ എണ്ണം , 3. 93 ലക്ഷത്തിൽ നിന്ന് 4. 45 ലക്ഷമായി ഉയർന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

യുകെയിലെ ആകെ ജനസംഖ്യ ( ഇംഗ്ലണ്ടും വെയില്‍സും) 5.60 കോടിയില്‍ നിന്ന് 5.95 കോടി ആയി ഉയര്‍ന്നു. അതേസമയം, രാജ്യത്തെ വെള്ളക്കാരുടെ എണ്ണം 4.82 കോടിയിൽ നിന്ന് 4.87 കോടിയായി ഉയർന്നപ്പോൾ, മൊത്തം ജനസംഖ്യയിലെ ശതമാനം 2011‑ൽ 86 ആയിരുന്നത് 2021‑ൽ 81.7 ശതമാനമായി കുറഞ്ഞു. വെള്ളക്കാരായ വംശീയ വിഭാഗത്തിൽ 4.43 കോടി പേർ ബ്രിട്ടീഷുകാരാണ്. 36.67 ലക്ഷത്തിലധികം ആളുകളാണ് യുകെ ഇതര വെള്ളക്കാര്‍. രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ 3.32 കോടിയില്‍ നിന്ന് 2.75 കോടിയായി കുറഞ്ഞിട്ടുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എ­ണ്ണം ജനസംഖ്യയുടെ 37.2 ശതമാനമായി വര്‍ധിച്ചു. ഹിന്ദുക്കളുടെ ജനസംഖ്യയും കഴിഞ്ഞ സെൻസസിലെ 8.17 ലക്ഷത്തില്‍ നിന്ന് 10.32 ലക്ഷത്തിലെത്തി. 38.68 ലക്ഷമാണ് മുസ്‍‍ലിം ജനസംഖ്യ.

Eng­lish Sum­ma­ry: Indi­an-ori­gin per­sons remain largest non-White eth­nic group in UK
You may also like this video

Exit mobile version