Site iconSite icon Janayugom Online

ഹിന്ദുത്വ ഭീകരതയെ ഇന്ത്യന്‍ ജനത ചെറുത്തുതോല്പിക്കും: അരുന്ധതി റോയ്

arundhathiroyarundhathiroy

മോഡിയുടെ ഫാസിസം ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് സാഹിത്യകാരി അരുന്ധതി റോയ്. രാജ്യത്തെ സാഹചര്യം നിലവില്‍ നിരാശാജനകമാണെന്നും എന്നാല്‍ ഇന്ത്യന്‍ ജനത അതിനെ തരണം ചെയ്യുമെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ചെറുകഷ്ണങ്ങളാക്കി വിഭജിക്കാന്‍ കഴിയും. പക്ഷേ ഇന്ത്യന്‍ ജനത മോഡിയുടെയും ബിജെപിയുടെയും ഫാസിസത്തെ ചെറുത്തുനില്‍ക്കുമെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. ‘ദ വയറി‘ന് നല്‍കിയ അഭിമുഖത്തിലാണ് എഴുത്തുകാരിയുടെ പ്രതികരണം.
ഇന്ത്യന്‍ ജനതയില്‍ തനിക്ക് വിശ്വാസമുണ്ട്. ഇപ്പോള്‍ രാജ്യം അകപ്പെട്ടിരിക്കുന്ന ഇരുണ്ട തുരങ്കത്തില്‍ നിന്നും ഇന്ത്യ പുറത്തു വരുമെന്നും അതിന്റെ സൂചനകള്‍ കാണുന്നുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ ആള്‍ക്കൂട്ട ആക്രമണ രാഷ്ട്രമായി മാറി. മുസ്‌ലിം- ദളിത് വിഭാഗങ്ങളെ പട്ടാപ്പകല്‍ ഹിന്ദുത്വ ഭീകരര്‍ അടിച്ചുകൊല്ലുന്നു. അതിന്റെ വീഡിയോ സന്തോഷത്തോടെ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുന്നു. ഫാസിസം നമ്മളിലേക്ക് ഉറ്റുനോക്കുമ്പോഴും അതിനെ പേരെടുത്ത് പറയാന്‍ നമ്മള്‍ മടിക്കുകയാണെന്നും അരുന്ധതി റോയി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Indi­an peo­ple will fight Hin­dut­va ter­ror­ism: Arund­hati Roy

You may like this video also

Exit mobile version