ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എഫ‌്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ 24 ശതമാനവും 14 വയസില്‍ താഴെയുള്ളവരാണെന്നും യുഎന്‍എഫ‌്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്; 144.17 കോടി. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്.
77 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ 2011ല്‍ നടത്തിയ സെന്‍സസ് പ്രകാരം 121 കോടിയായിരുന്നു ജനസംഖ്യ. ജനസംഖ്യയില്‍ 17 ശതമാനം 10 മുതല്‍ 19 വയസു വരെ പ്രായമുള്ളവരാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നത്. 24 വരെ പ്രായമുള്ളവര്‍ 26, 15 മുതല്‍ 64 വരെ 68, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ ഏഴു ശതമാനവുമാണ്.
English Summary: Indian population is 144 crores
You may also like this video