Site iconSite icon Janayugom Online

രണ്ട് ട്രെയിൻ സർവീസുകൾ നിർത്തലാക്കി ഇന്ത്യൻ റെയിൽവേ; നാളെ മുതൽ സർവീസ് നടത്തില്ല

രണ്ട് വന്ദേഭാരത് ട്രെയിനുകൾ നി‌ർത്തലാക്കാൻ റെയിൽവേ മന്ത്രാലയം. ഉദയ്പൂരിൽ നിന്ന് ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതൽ നിർത്തലാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഉദയ്പൂർ സിറ്റി–ആഗ്ര കാന്റ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20981/82) ഫെബ്രുവരി 15, 2026 മുതൽ സർവീസ് നടത്തില്ല. ഉദയ്പൂർ സിറ്റി–ജയ്പൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20979/80) ഫെബ്രുവരി 14, 2026 മുതൽ സ‌‍ർവ്വീസ് നടത്തില്ല.

അതേ സമയം, പുതുക്കിയ റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഉദയ്പൂർ സിറ്റിയും അഹമ്മദാബാദിലെ അസർവയും തമ്മിലാണ് പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണിന് കീഴിലാണ് പുതിയ വന്ദഭാരത് വരുക. പുതിയ ഉദയ്പൂർ– അസർവ വന്ദേ ഭാരത് എക്‌സ്പ്രസ് ആഴ്ചയിൽ ആറു ദിവസം (ചൊവ്വാഴ്ച ഒഴികെ) സർവീസ് നടത്തും.

Exit mobile version