യുഎസിലെ ഒഹിയോയിൽ കാറിനുള്ളിൽ 26 കാരനായ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. സിൻസിനാറ്റി യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ മോളിക്യുലാർ ആൻഡ് ഡെവലപ്മെന്റൽ ബയോളജി പ്രോഗ്രാമിൽ നാലാം വർഷ ഡോക്ടറൽ വിദ്യാർത്ഥിയായിരുന്ന ആദിത്യ അദ്ലാഖയാണ് വെടിയേറ്റ് മരിച്ചത്.
ആദിത്യ സഞ്ചരിച്ച വാഹനത്തിൽ ബുള്ളറ്റിന്റെ ദ്വാരങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. വെടിവയ്പ്പുണ്ടായ ഉടനെ ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥ ഗുരുതരാവസ്ഥയിലായ ആദിത്യ അദ്‌ലാഖയെ യുസി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി, രണ്ട് ദിവസത്തിന് ശേഷം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
English Summary: Indian research student shot dead in car in US
You may also like this video