ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പുതിയ ക്ഷീരപഥം കണ്ടെത്തി. ഭൂമിയില്‍ നിന്ന് 136 ദശലക്ഷം പ്രകാശവര്‍ഷം അകലെയായാണ് പുതിയ നക്ഷത്രകൂട്ടത്തെ കണ്ടെത്തിയത്.
തിളക്കമേറിയ അനേകം നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലായതിനാലാണ് ഇവയെ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു. പ്രകാശം ദുര്‍ബലമായതിനാൽ ഒപ്റ്റിക്കൽ ഇമേജുകളിൽ ‘പ്രേതത്തിന് സമാനമായ’ രൂപത്തിലാണ് ഇവയെ കാണാന്‍ കഴിയുക. ഫ്രഞ്ച് ഗവേഷകരുടെ സഹകരണത്തോടെയായിരുന്നു ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസട്രോഫിസിക്സ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഡാര്‍ക്ക് എനര്‍ജി കാമറ ലെഗസി സര്‍വേയിലാണ് പുതിയ ക്ഷീരപഥം പതിഞ്ഞത്. എന്‍ജിസി6902 ക്ഷീരപഥത്തെ കുറിച്ച് പഠനം നടത്തുന്നതിനിടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നീലനിറത്തിലുള്ള പ്രസരണം ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
English Summary: Indian scientists discover ghost Milky Way
You may like this video also