Site iconSite icon Janayugom Online

ജർമ്മനിയിൽ ഇന്ത്യന്‍ വിദ്യാർത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ജര്‍മ്മനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃത്വിക് റെഡ്ഡി (25) ആണ് മരിച്ചത്. പുതുവത്സര ദിനത്തിലാണ് അപകടം സംഭവിച്ചത്. ഹൃത്വിക് താമസിച്ചിരുന്ന അപ്പാർട്ട്മെന്റില്‍ തീ പടർന്നതോടെ കട്ടിയുള്ള പുക ഉയരാൻ തുടങ്ങി. പ്രാണരക്ഷാർത്ഥമാണ് ഹൃത്വിക് മുകളിലത്തെ നിലയിൽ നിന്ന് ചാടിയത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 

2022 ൽ വാഗ്ദേവി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഹൃത്വിക് ജർമനിയിലേക്ക് പോയത്. എംഎസ് ബിരുദം നേടുന്നതിനായി 2023 ജൂണിലാണ് ഹൃതിക് റെഡ്ഡി ജർമനിയിലെ മാഗ്ഡെബർഗിൽ എത്തിയത്. ജനുവരി രണ്ടാം വാരത്തിൽ സംക്രാന്തി ഉത്സവത്തിനായി വീട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തമുണ്ടായത്. 

അതേസമയം, തീപിടിത്തത്തിന്റെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്. മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനായി ന തെലങ്കാനയിലുള്ള ഹൃതിക്കിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശകാര്യ മന്ത്രാലയവുമായും ജര്‍മ്മനിയിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടു. 

Exit mobile version