Site iconSite icon Janayugom Online

യുഎസില്‍ വീടിന് തീപിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു

യുഎസില്‍ വീടിന് തീപിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ന്യൂയോർക്കിലെ അൽബാനിയിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായ സഹജ റെഡ്ഡി ഉദുമല (24) ആണ് മരിച്ചത്. ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ മരണവിവരം സ്ഥിരീകരിച്ചു. ഉദുമലയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും കോണ്‍സുലേറ്റ് കൂട്ടിച്ചേര്‍ത്തു. ഉദുമല താമസിച്ചിരുന്ന വീട് പൂര്‍ണമായും കത്തിനശിച്ചു. 

നാല് പേര്‍ക്ക് പരിക്കേറ്റതായി അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവര്‍ ചികിത്സയിലാണ്. ഉദുമലയുടെ ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ശവസംസ്കാര ചടങ്ങുകള്‍, മൃതദേഹം ഇന്ത്യയിലെത്തിക്കല്‍, കുടുംബത്തിനുള്ള സഹായം എന്നിവയ്ക്കായി യുഎസിലുള്ള ഉദുമലയുടെ ബന്ധുവും സുഹൃത്തുക്കളും ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 1,12,266 ഡോളറിലധികം സമാഹരിച്ചു.

Exit mobile version