കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ തന്യ ത്യാഗി മരിച്ച വിവരം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് പുറത്ത് വിട്ടത്. യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ വിദ്യാർത്ഥിനിയായിരുന്നു തന്യ ത്യാഗി.
മരണകാരണം കോൺസുലേറ്റും കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല.
കനേഡിയൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും തന്യയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും ചെയ്യുമെന്നും കോണ്‍സുലേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഹൃദയാഘാതത്തെ തുടർന്നാണ് തന്യ മരിച്ചതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മകളും വിദ്യാര്‍ത്ഥിനിയുമായ വൻഷിക സൈനിയെ ഒട്ടാവയിലെ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

