Site icon Janayugom Online

വളർത്തുനായയെ കൂടാതെ രക്ഷപ്പെടാൻ വിസമ്മതിച്ച് ഇന്ത്യൻ വിദ്യാർത്ഥി

Kyiv

ഉക്രെയ്‍നില്‍ നിന്ന് വളർത്തുനായയെ കൂടാതെ രക്ഷപ്പെടാൻ വിസമ്മതിച്ച് ഇന്ത്യൻ വിദ്യാർത്ഥി. റിഷഭ് കൗശിക് എന്ന മൂന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയാണ് തന്റെ വളർത്തുനായയെ രക്ഷപ്പെടുത്താൻ ഇന്ത്യൻ എംബസിയുടെ സഹായം തേടിയത്. ഖാർകിവിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ റേഡിയോ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് റിഷഭ്.

വളർത്തുനായയെ ഒപ്പം കൂട്ടാനാവശ്യമായ രേഖകൾ ഇല്ലാത്തതാണ് റിഷഭ് നേരിടുന്ന പ്രധാന പ്രശ്നം.

ആവശ്യമായ രേഖകൾക്കായി ഇന്ത്യൻ സർക്കാരിന്റ അനിമൽ ക്വാറന്റെെന്‍ ആന്റ് സർട്ടിഫിക്കേഷൻ സർവീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് റിഷഭ് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവള അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തന്നെ അധിക്ഷേപിച്ചതായും സഹായിക്കാൻ ശ്രമിച്ചില്ലെന്നും റിഷഭ് വിഡിയോയിൽ വ്യക്തമാക്കി. കീവിലെ ഭൂഗർഭ ബങ്കറിലാണ് ‘മലിബു’ എന്ന നായയോടൊപ്പം റിഷഭ് കഴിയുന്നത്. ഇതിനിടെ ഭൂഗർഭ ബങ്കറിൽ നിന്ന് നായക്ക് ചൂടേൽക്കാനായി പുറത്തേക്ക് വരുന്നുമുണ്ട് റിഷഭ്.

 

Eng­lish Sum­ma­ry: Indi­an stu­dent refus­es to escape with­out pet dog

 

You may like this video also

Exit mobile version