Site icon Janayugom Online

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

ഉക്രെയ്ന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു.

വെടിയേറ്റ വിദ്യാര്‍ത്ഥി പാതിവഴിയില്‍ തിരികെ പോയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാര്‍ത്ഥിയെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്.

Eng­lish sum­ma­ry; Indi­an stu­dent shot at Ukraine border

You may also like this video;

Exit mobile version