Site iconSite icon Janayugom Online

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. ഹര്‍സിമ്രത് രണ്‍ധാവന കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. അക്രമികൾ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥിനിയെ തന്നെ ആണോ എന്നതിൽ വ്യക്തതയില്ല. അക്രമിയെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ അത് പൊലീസിന് കൈമാറണമെന്ന് കനേഡിയൻ പൊലീസ് അഭ്യര്‍ത്ഥിച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ അക്രമണത്തിന് ഇടയിലാണ് ഹര്‍സിമ്രത് രണ്‍ധാവനയ്ക്ക് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. അക്രമി സംഘത്തിനായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്. 

Exit mobile version