Site iconSite icon Janayugom Online

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

അജ്ഞാതരുടെ വെടിയേറ്റ് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. ഹൈദരാബാദിൽ നിന്നുള്ള വിദ്യാർത്ഥിയായ ചന്ദ്രശേഖർ പോൾ എന്ന 28കാരനാണ് വെടിയേറ്റ് മരിച്ചത്. അമേരിക്കയിലെ ടെക്സസിലെ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിലായിരുന്നു സംഭംവം. പഠനത്തിനിടെ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രശേഖർ. ഗ്യാസ് സ്റ്റേഷനിലെ ജോലിക്കിടെയാണ് ആക്രമണം നടന്നത്. കവർച്ചക്കാരാണ് വെടിയുതിർത്തതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. 

ഹൈദരാബാദിലെ എൽബി നഗർ സ്വദേശിയാണ് ചന്ദ്രശേഖര്‍. ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം ഡെന്റൽ സർജറിയിൽ ബാച്ചിലർ ബിരുദം പൂർത്തിയാക്കിയിരുന്നു. യുഎസ്സിലെത്തിയ ശേഷം ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിൽ ഡാറ്റാ അനലിറ്റിക്സിൽ മാസ്റ്റർ പ്രോഗ്രാമിൽ പഠനം പൂർത്തിയാക്കുകയും ചെയ്തു. ആറ് മാസം മുമ്പാണ് ചന്ദ്രശേഖർ യുഎസ്സിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയത്.

Exit mobile version