Site iconSite icon Janayugom Online

ഉക്രെയ്നിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി ഇന്ന് നാട്ടിലെത്തും

ഉക്രെയ്നിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ് ഇന്ന് നാട്ടിലെത്തും. ഹർജോതിനെ പോളണ്ടിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകം സജ്ജമാക്കിയ ആംബുലൻസിലാണ് ഹർജോതിനെ പോളണ്ടില്‍ എത്തിച്ചത്. വ്യോമസേന വിമാനത്തിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും.

റഷ്യൻ അധിനിവേശം ആരംഭിച്ച ഉക്രെയ്നിലെ കീവിൽ നിന്ന് ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേക്ക് കാറിൽ പോകുമ്പോഴാണ് ഹർജോതിന് വെടിയേറ്റത്. കീവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിദ്യാർത്ഥി. വെടിയേറ്റ ശേഷവും ഇന്ത്യൻ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹർജോത് ആരോപിച്ചിരുന്നു.

തന്നെ നാട്ടിലെത്താൻ ഇടപെടണമെന്നും വീഡിയോ സന്ദേശത്തിലൂടെ ഹർജോത് അഭ്യർത്ഥിച്ചു. പിന്നാലെ ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി കെ സിങ്ങിനൊപ്പമാണ് ഹർജോത് നാട്ടിലെത്തുക.

eng­lish summary;Indian stu­dent shot in Ukraine returns home today

you may also like this video;

Exit mobile version