Site iconSite icon Janayugom Online

ഉക്രെയ്നിൽ നിന്ന് തിരികെയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ഉക്രെയ്നിലെ യുദ്ധ പശ്ചാതലത്തിൽ തിരികെയെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ സാമ്പത്തിക ബാധ്യതയിൽ. വിദ്യാഭ്യാസ വായ്പകളെടുത്താണ് ഭൂരിഭാഗം വിദ്യാർത്ഥികളും പഠനം നടത്തിവന്നിരുന്നത്. എന്നാൽ യുദ്ധ സാഹചര്യത്തിൽ പഠനം പാതിവഴിയിൽ മുടങ്ങിയതോടെ വായ്പ തിരിച്ചടവിൽ വലിയ വെല്ലുവിളിയാണ് വിദ്യാർത്ഥികൾ നേരിടുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022 ഫെബ്രുവരി ഒന്ന് മുതൽ ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരാണ് ഉക്രെയ്നിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്. യുദ്ധമുഖത്ത് നിന്ന് നാട്ടിലെത്തിയെന്ന ആശ്വാസം മാത്രമാണ് വിദ്യാർ‍ത്ഥികൾക്ക്. തുടർന്നുള്ള പഠനവും വായ്പാ തിരിച്ചടവിലും കടുത്ത ആശങ്കയിലാണ്  വിദ്യാർത്ഥികൾ.

പൊതുമേഖലാ ബാങ്കുകളിൽ നിന്നും 21 സ്വകാര്യ മേഖലാ ബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്, 2021 ഡിസംബർ 31 വരെ, 1,300-ലധികം വിദ്യാർത്ഥികൾ ഉക്രെയ്നിൽ വിദ്യാഭ്യാസം നേടുന്നതിനായി വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. 1319 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശിക 121.61 കോടി രൂപയാണ്.

യുദ്ധം അവസാനിക്കുന്ന സാഹചര്യത്തിൽ മാത്രമെ പരിഹാര നടപടികൾ പരിഗണിക്കാൻ കഴിയൂ എന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Eng­lish summary;Indian stu­dents who fled war-torn Ukraine now wary of loan repayments

You may also like this video;

Exit mobile version