ഇന്ത്യ‑കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. കാനഡയില്‍ പിആറിന് അപേക്ഷിച്ചു കാത്തിരിക്കുന്നവരും ആശങ്കയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പഞ്ചാബില്‍നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കാനഡയില്‍ പഠിക്കുന്നത്. രാജ്യാന്തര വിദ്യാര്‍ഥികളെ ഏറെ ആശ്രയിക്കുന്ന കാനഡയിലെ സര്‍വകലാശാലകളില്‍ 40 ശതമാനത്തോളം കുട്ടികള്‍ എത്തുന്നത് ഇന്ത്യയില്‍നിന്നാണ്. ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം നിജപ്പെടുത്താന്‍ കാനഡ നീക്കം നടത്തുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പേടി.
എന്നാല്‍ ഇരുരാജ്യങ്ങളും വിദ്യാര്‍ഥികളുടെ വിഷയത്തില്‍ നിലപാട് കടുപ്പിക്കാന്‍ സാധ്യതയില്ലെന്നും ചില ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷം താല്‍ക്കാലികം മാത്രമാണെന്നും കാനഡയുടെ വാര്‍ഷിക ബജറ്റിന്റെ 30 ശതമാനവും വിദേശവിദ്യാര്‍ഥികളുടെ സംഭാവനയാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇതുവഴിയുള്ള വരുമാനം വേണ്ടെന്നു വയ്ക്കാന്‍ കാനഡയ്ക്കു കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഖലിസ്ഥാന്‍ നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന ആരോപണം’ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡയും ഇന്ത്യയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു.
English summary ; Indian students worried about India-Canada diplomatic row
you may also like this video;