ഇന്ത്യൻ വനിതയെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. എല്ലിക്കോട്ട് സിറ്റിയിൽ ഡാറ്റ അനലിസ്റ്റായ നികിത ഗോഡിഷാല(27)യാണ് മരിച്ചത്. പുതുവത്സര ദിനം മുതൽ കാണാതായ നികിതയെ മുൻ സുഹൃത്തിന്റെ അപ്പാർട്ട്മെന്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
26 കാരനായ അർജുൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഹോവാർഡ് കൗണ്ടി പൊലീസ് പറഞ്ഞു.
നികിതയെ കാണാനില്ലെന്ന് അർജുൻ തന്നെയാണ് പൊലീസിൽ റിപ്പോർട്ട് ചെയ്ത്ത്. ഡിസംബർ 31ന് തന്റെ അപ്പാർട്ട്മെന്റിൽ വച്ചാണ് അവസാനമായി യുവതിയെ കണ്ടതെന്ന് അർജുൻ പൊലീസിൽ മൊഴി നൽകിയിരുന്നു. തുടർന്ന് 3ന് അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയപ്പോഴാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്.
നികിതയെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്ത അതേ ദിവസം അർജുൻ ഇന്ത്യയിലേക്ക് കടന്നതായി പൊലീസ് പറയുന്നു. ഡിസംബർ 31ന് രാത്രി 7ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കയിൽ ഇന്ത്യൻ വനിത മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് മുൻ സുഹൃത്തിന്റെ വീട്ടിൽ

