Site iconSite icon Janayugom Online

കബഡിയിൽ ഇന്ത്യൻ വനിതാ ടീമിന് ലോകകിരീടം; ചൈനീസ് തായ്പേയിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം

611 രാജ്യങ്ങൾ പങ്കെടുത്ത വനിതാ കബഡി ലോകകപ്പ് ടൂർണമെന്റിൽ ചൈനീസ് തായ്പേയിയെ തകർത്ത് ഇന്ത്യൻ വനിതാ ടീം ലോകകിരീടം നേടി. ഫൈനലിൽ 35–28 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ കബഡിയിൽ ഇന്ത്യ തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ടീം ഒരു മത്സരം പോലും തോൽക്കാതെയാണ് ഫൈനലിൽ പ്രവേശിക്കുകയും കിരീടം ഉയർത്തുകയും ചെയ്തത്. സെമി ഫൈനലിൽ ഇറാനെ 33–21 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയാണ് ചൈനീസ് തായ്പേയിയും ഫൈനലിൽ എത്തിയത്. സെമിയിൽ ആതിഥേയരായ ബംഗ്ലാദേശിനെ 25–18 എന്ന സ്കോറിനാണ് അവർ മറികടന്നത്. 

Exit mobile version