കുവൈറ്റില്‍ മരണശേഷം അവയവങ്ങള്‍ ദാനംചെയ്യുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍. കുവൈറ്റ് സര്‍വകലാശാലയിലെ കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് സംഘടിപ്പിച്ച സിംപോസിയത്തില്‍ മുതിര്‍ന്ന ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ. യൂസുഫ് അല്‍ ബഹ്ബഹാനി ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
കുവൈറ്റ് സര്‍വകലാശാല കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് ആക്ടിങ് ഡീന്‍ ഡോ. മഹാ അല്‍ സിജാരിയും സിംപോസിയത്തില്‍ സംസാരിച്ചു. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ യഥാക്രമം ഫിലിപ്പീന്‍സുകാരും ബംഗ്ലാദേശുകാരുമാണ് അവയവദാനത്തിന് സന്നദ്ധമാകുന്നത്. 1979ല്‍ ഗള്‍ഫ് മേഖലയില്‍ ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ രാജ്യമാണ് കുവൈത്ത്.
ഒരാള്‍ അവയവദാനത്തിന് തയാറായാല്‍ എട്ടുപേരുടെവരെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോ. യൂസുഫ് അല്‍ ബഹ്ബഹാനി പറഞ്ഞു. കുവൈറ്റില്‍ രക്തദാനത്തിന് സന്നദ്ധരാകുന്നവരിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നിലുള്ളത്.
English summary; Indians at the forefront of organ donation in Kuwait
You may also like this video;