ഇന്ത്യൻ ഹോക്കിയുടെ ധന്യമുഹൂർത്തങ്ങളായിരുന്നു ധ്യാൻ ചന്ദിനെ പോലുള്ളവരുടെ കാലം. സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഓർത്തെടുത്തു. ഖേൽരത്ന പുരസ്ക്കാരം നേടിയ പി ആർ ശ്രീജേഷിന്റെ വസതിയാണ് രംഗം. പന്ന്യനെ സ്വീകരിച്ചിരുത്തിയ ഉടൻ ഇരുവരുടേയും സംസാരം ഹോക്കി ഫീൽഡിലേക്ക് പോയി. ധ്യാൻ ചന്ദിന് മാന്ത്രിക വടിയാണ് കൈയ്യിലുള്ളതെന്നായിരുന്നു അന്ന് ആരോപണം. അവസാനം ആ സ്റ്റിക്ക് വലിച്ചെറിഞ്ഞിട്ടും ധ്യാൻ ചന്ദിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞില്ല. അതുപോലെയാണ് ശ്രീജേഷിന്റെ മുന്നേറ്റം. പന്ന്യൻ പറഞ്ഞു. അന്നത്തെ ആ കളിമികവ് ഞങ്ങൾക്കുണ്ടെന്ന് പറയാൻ കഴിയില്ല. ശ്രീജേഷ് പറഞ്ഞു. പക്ഷെ വെറും കൈയ്യോടെ തിരിച്ചു വരില്ലെന്ന നിശ്ചയദാർഡ്യം മാത്രമായിരുന്നു കൈ മുതൽ ശ്രീജേഷ് പറഞ്ഞു. രാജ്യത്തിന്റെ കാവൽക്കാരനെ പോലെയാണ് നിങ്ങൾ പെരുമാറിയത്. ധ്യാൻ ചന്ദിനെ പോലെയാണ് ശ്രീജേഷിനെ ഇന്ത്യക്കാർ കാണുന്നത്. ഇനിയും ഇന്ത്യയുടെ അഭിമാനം വളർത്താൻ ശ്രീജേഷിന് മുന്നിൽ ഇനിയും കാലം ഏറെയുണ്ട്. പന്ന്യൻ പറഞ്ഞു. എല്ലാവിധ ആശംസകളും ഇനിയും ലോക ഹോക്കിയുടെ നെറുകയിലേക്ക് നടന്ന് കയറാൻ കഴിയട്ടെ പന്ന്യൻ പറഞ്ഞു.
English Summary: Indians see Sreejesh as Dhyan Chand: Pannyan Raveendran
You may like this video also