Site iconSite icon Janayugom Online

ഇന്ത്യയിലെ ആദ്യ സി​ൽ​ക്ക് മ്യൂ​സി​യം മൈ​സൂ​രു​വി​ൽ; നിർമ്മാണം രണ്ട് വർഷത്തിനകം പൂർത്തിയാകും

ഇന്ത്യയിലെ ആദ്യത്തെ സിൽക്ക് മ്യൂസിയം കർണാടകയിലെ മൈസൂരുവിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. സെൻട്രൽ സിൽക്ക് ബോർഡിൻ്റെ ദേശീയ സിൽക്ക് വേം സീഡ് ഓർഗനൈസേഷൻ ഡയറക്ടർ ഡോ. മന്ദിര മൂർത്തിയാണ് ഇക്കാര്യം അറിയിച്ചത്. സിൽക്ക് ഉത്പാദനം, പ്യൂപ്പയിൽ നിന്ന് നൂൽ എങ്ങനെ ഉണ്ടാക്കുന്നു, തുണിയിൽ എങ്ങനെ നെഴ്തെടുക്കുന്നു എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. യഥാർത്ഥ പട്ടും വ്യാജ പട്ടും തിരിച്ചറിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ഇതിലൂടെ പൊതുജനങ്ങൾക്ക് സാധിക്കും. അടുത്ത സാമ്പത്തിക വർഷം പ്രാരംഭ നടപടികൾ ആരംഭിച്ച് രണ്ട് വർഷത്തിനകം മ്യൂസിയം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡയറക്ടർ പറഞ്ഞു.

Exit mobile version