Site iconSite icon Janayugom Online

ഇന്ത്യയിലെ ആദ്യത്തെ സോളോ​ഗാമി വിവാഹിതയായി

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തിൽ വച്ച് നടന്നു. വിവാഹിതയായ ക്ഷമ ബിന്ദുവിന്റെ വീട്ടിൽ വച്ചാണ് ചടങ്ങ് നടന്നത്. ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം.

എന്നാൽ, വിവാഹത്തിനെതിരെ ബിജെപി, കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നതോടെ ചടങ്ങുകൾ നടത്താനിരുന്ന പൂജാരി പിന്മാറി. ഇതോടെയാണ് യുവതി വീട്ടിൽ വച്ച് വിവാഹ ചടങ്ങുകൾ ഒറ്റയ്ക്ക് നടത്തിയത്. ക്ഷമ ഇൻസ്റ്റഗ്രാം വഴിയാണ് ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.

ജൂൺ 11നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ബിജെപി, കോൺഗ്രസ് നേതാക്കൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെ വിവാഹം രണ്ട് ദിവസം നേരത്തെ ആക്കുകയായിരുന്നു. വിവാഹം മുടക്കാനുള്ള ശ്രമം നടന്നെങ്കിലോ എന്ന ഭയം കാരണമാണ് ചടങ്ങുകൾ നേരത്തെ നടത്തിയത്.

ക്ഷമയുടെ വിവാഹം ഹിന്ദുമത വിശ്വാസത്തിനെതിരാണെന്നും ഹിന്ദു മതത്തിലെ ജനസംഖ്യ കുറയാൻ കാരണമാവുമെന്നും വഡോദരയിലെ മുൻ ഡെപ്യൂട്ടി മേയറും ബിജെപി നേതാവുമായ സുനിത ശുക്ല പറഞ്ഞിരുന്നു.

ഭ്രാന്തിന്റെ അതിർവരമ്പത്തെത്തിയതിന്റെ ഉദാഹരണമാണിതെന്നായിരുന്നു കോൺഗ്രസ് നേതാവ് മിലിന്ദ ഡിയോറയുടെ പ്രതികരണം. വിവാഹത്തിന് ശേഷം ഒറ്റയ്ക്ക് ഹണിമൂൺ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് ക്ഷമ. ഗോവയിലേക്കാണ് യാത്ര. ഒരു സ്വകാര്യ കമ്പനിയിൽ റിക്രൂട്ട്മെന്റ് ഓഫീസറായി ജോലി ചെയ്യുകയാണ് ക്ഷമ.

Eng­lish summary;India’s first sologa­mi gets married

You may also like this video;

Exit mobile version