മാനസികാസ്വാസ്ഥ്യം ബാധിച്ചവരെ ചികിത്സിച്ചും പുനരധിവാസത്തിന് സൗകര്യമൊരുക്കിയും ആറുപതിറ്റാണ്ടിലധികം സേവനം നടത്തിയ ഡോ. ശാരദാ മേനോന്‍ (98) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.30‑ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രാജ്യത്ത് മാനസികാസ്വാസ്ഥ്യമുള്ളവരുടെ സാമൂഹിക പുനരധിവാസം എന്ന ആശയം ആദ്യമായി പ്രാവര്‍ത്തികമാക്കിയത് ഡോ. ശാരദാ മേനോനാണ്. രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ഔവയാര്‍ പുരസ്‌കാരം, മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരം, മദര്‍ തെരേസ പുരസ്‌കാരം, കേന്ദ്ര സര്‍ക്കാരിന്റെ എംപ്‌ളോയര്‍ അവാര്‍ഡ്, ബോസ്റ്റണ്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് സൈക്കോസോഷ്യല്‍ റീഹാബിലിറ്റേഷന്‍ പ്രത്യേക പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് അഡീഷണല്‍ ഐ.ജി.യായിരുന്ന മങ്കട കോവിലകത്തെ പരേതനായ ശ്രീകുമാര മേനോനാണ് ഭര്‍ത്താവ്. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് ചെന്നൈയില്‍ നടക്കും.
updating.…..
english summary;India’s first woman psychiatrist Sharda Menon passed away
you may also like this video;