Site iconSite icon Janayugom Online

ഇന്ത്യയുടെ വളര്‍ച്ച കുറയും: യുഎന്‍

UNCATDUNCATD

പണപ്പെരുപ്പ സമ്മര്‍ദ്ദം ഇന്ത്യന്‍ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ വാണിജ്യ വികസന സമ്മേളന (യുഎന്‍സിടിഎഡി) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി ചുരുങ്ങുമെന്നാണ് യുഎന്‍സിടിഎഡിയുടെ പ്രവചനം. 2021ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളര്‍ച്ചനേടിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായി ചുരുങ്ങുമെന്നും പ്രവചിച്ചിട്ടുണ്ട്.
ഉയർന്ന സാമ്പത്തിക ചെലവും ദുർബലമായ പൊതുചെലവും കാരണം ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ തടസപ്പെടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലോക സമ്പദ്‌വ്യവസ്ഥ 2.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും യുഎന്‍സിടിഎഡി പ്രവചിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.9 ശതമാനം കുറവാണ്. 2023ല്‍ ആഗോള വളര്‍ച്ചാ നിരക്ക് 2.2 ശതമാനമായിരിക്കുമെന്നാണ് പ്രവചനം. 

Eng­lish Sum­ma­ry: Indi­a’s growth will slow: UN

You may like this video also

Exit mobile version