ചന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഐ എസ് ആർ ഒയിലെ ശാസ്ത്ര സംഘം. ഇന്ന് രാവിലെയാണ് ചന്ദ്രയാന്‍ 3 പേടകത്തിന്റെ മിനിയേച്ചര്‍ മോഡലുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതിയില്‍ ദർശനത്തിനെത്തിയത്.
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35‑ന് ആണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും. ഐ എസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍എംവി 3 റോക്കറ്റാണ് ചന്ദ്രയാന്‍ 3 യുടെവിക്ഷേപണദൗത്യത്തിനായുള്ളത്.
വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.
English Summary: India’s Moon Mission: As Chandrayaan‑3 set to launch tomorrow; team of scientists visit Tirupati temple to offer prayers
You may also like this video