Site iconSite icon Janayugom Online

കറന്റ് അക്കൗണ്ട് ധനക്കമ്മി കൂടുതല്‍ വഷളാകുമെന്ന് റിപ്പോര്‍ട്ട്

moneymoney

രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് ധനക്കമ്മി (സിഎഡി) കൂടുതല്‍ വഷളാകുമെന്ന് റിപ്പോര്‍ട്ട്. ഇതിനകം തന്നെ ഒമ്പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ധനക്കമ്മി കുറഞ്ഞ കയറ്റുമതിയുടെയും കൂടിയ ഇറക്കുമതിയുടെയും സാഹചര്യത്തില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഡെലോയിറ്റ് വിലയിരുത്തുന്നു. രൂപയ്ക്കുമേലുള്ള സമ്മര്‍ദ്ദം വളരെ ആശങ്കാജനകമാണ്. പണപ്പെരുപ്പ നിലവാരം ഉയർന്ന നിലയിൽ തുടരുമെന്നും പണനയത്തിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്താൻ റിസര്‍വ് ബാങ്കിനെ അത് നിർബന്ധിതമാക്കുമെന്നും ഡെലോയിറ്റ് റിപ്പോർട്ടിലുണ്ട്. ഇത് ഉപഭോഗത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വളരെ മോശമാകാനിടയുണ്ട്. ഉയർന്ന ഇറക്കുമതിയും മന്ദഗതിയിലുള്ള കയറ്റുമതിയും കാരണം സിഎഡിയിൽ വളരെയധികം വര്‍ധനയുണ്ടാകുന്ന ഒരേയൊരു രാഷ്ട്രമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യം നേരിടാൻ അത്യാവശ്യമല്ലാത്തവയുടെ ഇറക്കുമതി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.

Eng­lish Sum­ma­ry: Indi­a’s Nine-High Year High Cur­rent Account Deficit Set to Wors­en Further
You may also like this video

Exit mobile version