ടി20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഇന്ത്യക്ക് ജയം. ഇന്ത്യ നേടിയ 180 റൺസിന്‍റെ വിജയലക്ഷ്യം തേടിയാണ് നെതർലൻഡ് ഗ്രൗണ്ടിലിറങ്ങിയത്. എന്നാല്‍ 20 ഓവറിൽ ഒമ്പതിന് 123 റൺസ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. 56 റൺസ് വ്യത്യാസത്തിലായിരുന്നു ഇന്ത്യയുടെ ജയം. ഭുവനേശ്വർ കുമാർ, ആർ അശ്വിൻ, അക്ഷർ പട്ടേൽ, അർഷദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയത്. അതേസമയം 20 റൺസെടുത്ത ടിം പ്രിംഗിളാണ് നെതർലൻഡ്സ് ടീമിലെ ടോപ് സ്കോറർ.
ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. വിരാട് കോലി രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവർ അർദ്ധസെഞ്ച്വറി നേടി. ഒമ്പത് റൺസെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റ് വാൻ മീകേരൻ നേടി. രോഹിത് ശർമ്മയും വിരാട് കോലിയുമാണ് ഇന്ത്യയെ നയിച്ചത്.
39 പന്തിൽ 53 റൺസെടുത്ത രോഹിതിനെ ക്ലാസൻ പുറത്താക്കി. നാല് ഫോറും മൂന്ന് സിക്സറും രോഹിത് ശർമ്മ നേടിയത്. രോഹിതും കോലിയും ചേർന്ന് 73 റൺസാണ് രണ്ടാം വിക്കറ്റിന് ശേഷം കൂട്ടിച്ചേർത്തത്. കോലി 44 പന്തിൽ പുറത്താകാതെ 62 റൺസെടുത്തു. ശേഷമെത്തിയ സൂര്യകുമാർ യാദവിന്റെ മികച്ച ഫോമില്‍ ഇന്ത്യ സ്കോറുയര്‍ത്തിയത്. സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസ് നേടി.
English Summary:India’s second win in T20 World Cup
You may also like this video