Site iconSite icon Janayugom Online

ശുഭ്മാന്‍ ഗില്ലാടി തന്നെ

OZIOZI

സിംബാബ്‌വെയ്ക്കെതിരായ സെഞ്ചുറി നേട്ടപ്രകടനത്തോടെ ഏകദിന റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. 45 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം 38-ാം റാങ്കിലെത്തി. 245 റണ്‍സാണ് പരമ്പരയിലൊന്നാകെ ഗില്‍ നേടിയത്. 890 പോയിന്റോടെ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ചാം സ്ഥാനത്താണ് വിരാട് കോലി. രോഹിത് ആറാമതും.
ആദ്യ പത്തില്‍ ബാക്കിയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. റാസി വാന്‍ ഡര്‍ ഡസന്‍, ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ഇമാം ഉല്‍ ഹഖ് (പാകിസ്ഥാന്‍) എന്നിവര്‍ നാലുവരെയുള്ള സ്ഥാനങ്ങളില്‍.
ഇംഗ്ലണ്ടിനെതിരായ ലോഡ്‌സ് ടെസ്റ്റിലെ മികവോടെ റബാഡ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റാണ് റബാഡ വീഴ്ത്തിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ നോര്‍ജെ 14 സ്ഥാനം മുന്‍പിലേക്ക് കയറി 25-ാം റാങ്കിലെത്തി. ടെസ്റ്റിലെ ബൗളര്‍മാരില്‍ പാറ്റ് കമിന്‍സ് ഒന്നാതും അശ്വിന്‍ രണ്ടാമതും തുടരുകയാണ്.
ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസനാണ് ഒന്നാമത്. രണ്ടാമത് അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് രണ്ടാമത്.
ടെസ്റ്റിലെ ബൗളര്‍മാരില്‍ പാറ്റ് കമ്മിന്‍സ് ഒന്നാതും അശ്വിന്‍ രണ്ടാമതും തുടരുകയാണ്. ടെസ്റ്റിലെ ബാറ്റേഴ്സില്‍ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ 13-ാം റാങ്കിലെത്തി.

Eng­lish Summary:India’s Shub­man Gill moved up the ODI rank­ings with his cen­tu­ry per­for­mance against Zimbabwe

You may like this video also

Exit mobile version