Site iconSite icon Janayugom Online

ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് സൂചന

ലോകത്തെ ശതകോടീശ്വരന്മാരിൽ പ്രധാനിയായ ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്. മസ്കിന്റ് ട്വീറ്റുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കേണ്ടതുണ്ടോ എന്ന് ട്വീറ്റ് ചെയ്ത മസ്ക് ആ ട്വീറ്റ് പിൻ ചെയ്യുകയും ചെയ്തു. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടോ എന്ന ചോദ്യത്തിൽ അദ്ദേഹം ഒരു പോളും ട്വീറ്റ് ചെയ്തു.

തന്റെ ഉടമസ്ഥതയിലുളള സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവന ദാതാക്കളായ സ്റ്റാർ ലിങ്ക് റഷ്യൻ മാധ്യമങ്ങളെ വിലക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇലോൺ മസ്ക് അറിയിച്ചിരുന്നു. റഷ്യൻ മാധ്യമങ്ങൾക്ക് സ്റ്റാർ ലിങ്ക് വിലക്കേർപ്പെടുത്തണമെന്ന് തന്നോട് ചില രാജ്യങ്ങൾ ആവശ്യപ്പെട്ടെന്നും എന്നാൽ തോക്കിൻ മുനയിലല്ലാതെ വിലക്കേർപ്പെടുത്താൻ തങ്ങൾ ഒരുക്കമല്ലെന്നും മസ്ക് പറഞ്ഞു.

eng­lish summary;Indications are that Elon Musk will launch a new social media platform

you may also like this video;

Exit mobile version