തെലങ്കാനയില്‍ രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയായേക്കുമെന്നു റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കുകയും, മുഖ്യമന്ത്രി കെസിആറിനെ നേരിട്ട് എതിര്‍ത്ത് തോല്‍പ്പിക്കുയും ചെയ്ത റെഡ്ഢി അടുത്ത ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ മുഖ്യമന്ത്രിസ്ഥാനത്തിലേക്ക് മുതിര്‍ന്ന ഉത്തം കുമാർ റെഡ്ഡിയും, ഭട്ടി വിക്രമും രംഗത്തുള്ളതായി പറയപ്പെടുന്നു.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എംഎൽഎമാർ ഓരോരുത്തരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിൽ രേവന്തിനു ഭൂരിപക്ഷം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയവും ഇന്നലെ ചേർന്ന നിയമസഭാകക്ഷി യോഗം പാസാക്കി.
തെലങ്കാനയില്‍ അണിയറയില്‍ കാര്യങ്ങള്‍ നീക്കിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പിന്തുണയും രേവന്തിനാണെന്നാണ് റിപ്പോര്‍ട്ട്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിനെ കടപുഴക്കിയാണ് പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്. 119 അംഗ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 64 സീറ്റുകൾ നേടിയപ്പോൾ ബിആർഎസ് 39 സീറ്റുകൾ നേടി.
English Summary:
Indications are that Revanth Reddy may become the Chief Minister of Telangana
You may also like this video: