സിദ്ദിഖ് സ്ഥാനമൊഴിഞ്ഞതോടെ താരസംഘടനയായ എഎംഎംഎയുടെ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉടനുണ്ടായേക്കും. പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുമോ എന്നതിലും ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജഗദീഷിനെ നിയമിക്കാൻ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ അംഗം എത്തുമെന്നും സൂചനയുണ്ട്. സംഘടനയിൽനിന്നും പുറത്തു പോയവരെ മടക്കി കൊണ്ടു വരാനും ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എഎംഎംഎ; ജഗദീഷ് ജനറല്‍ സെക്രട്ടറിയായേക്കും, മോഹൻലാല്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും സൂചന

