Site iconSite icon Janayugom Online

നാളെ മുതല്‍ സൗദിയിലെ ആരോഗ്യ, മെഡിക്കല്‍ ഉപകരണ മേഖലയില്‍ സ്വദേശിവത്കരണം

നാളെ മുതല്‍ സൗദിയിലെ ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ ഉല്‍പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം നടപ്പാകും. ലബോറട്ടറികള്‍, എക്സ്റേ, ഫിസിയോതെറപ്പി, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവത്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്. ഈ തൊഴിലുകളില്‍ സ്വദേശി സ്പെഷലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമായും നിശ്ചയിച്ചിട്ടുണ്ട്.

ഇതില്‍ കുറവ് വേതനം ലഭിക്കുന്നവരെ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം പരിഗണിച്ച് സ്വദേശിവത്കരണ അനുപാതത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കില്ല. മെഡിക്കല്‍ ഉപകരണ മേഖലയില്‍ സെയില്‍സ്, പരസ്യം, ഉപകരണങ്ങള്‍ പരിചയപ്പെടുത്തല്‍ എന്നീ തൊഴിലുകളില്‍ ആദ്യഘട്ടത്തില്‍ 40 ശതമാനവും രണ്ടാം ഘട്ടത്തില്‍ 80 ശതമാനവും സ്വദേശിവത്കരണമാണ് പാലിക്കേണ്ടത്. മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എന്‍ജിനീയറിങ്, ടെക്നിക്കല്‍ തൊഴിലുകളില്‍ ആദ്യ ഘട്ടത്തില്‍ 30 ശതമാനവും രണ്ടാം ഘട്ടത്തില്‍ 50 ശതമാനവും സ്വദേശിവത്കരണം പാലിക്കണം.

Eng­lish sum­ma­ry; Indi­g­e­niza­tion in the health and med­ical equip­ment sec­tor in Sau­di from tomorrow

You may also like this video;

Exit mobile version