Site iconSite icon Janayugom Online

വിമാനങ്ങൾ റദ്ദാക്കിയതിൽ ഉപയോക്താക്കളോട് ക്ഷമ ചോദിച്ച് ഇൻഡിഗോ സി ഇ ഒ; ജീവനക്കാർക്കയച്ച കത്ത് പുറത്ത്

വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നതിൽ ഉപയോക്താക്കളോടും ജീവനക്കാരോടും ക്ഷമാപണം നടത്തി ഇൻഡിഗോ സി ഇ ഒ പീറ്റർ എൽബേസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാന സർവീസുകളിലുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തിൽ ജീവനക്കാർക്കയച്ച കത്തിലാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

‘കഴിഞ്ഞ കുറേ ദിവസങ്ങളായി ഇൻഡിഗോയുടെ ഉപയോക്താക്കളും ജീവനക്കാരും വലിയ ബുദ്ധിമുട്ടിലാണ്. ഏകദേശം 3,80,000 പേരാണ് ഇൻഡിഗോയുടെ സേവനങ്ങൾ പ്രതിദിനം ഉപയോഗിക്കുന്നത്. അവർക്ക് മികച്ച യാത്രാനുഭവം നൽകണമെന്നാണ് കമ്പനിയുടെ ആഗ്രഹം. എന്നാൽ, അത് ചെയ്യുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടു. ഈ പരാജയത്തിന് ഉപയോക്താക്കളോടും ജീവനക്കാരോടും ക്ഷമ ചോദിക്കുന്നുവെന്നും’ സി ഇ ഒ പീറ്റർ എൽബേസ് കത്തിൽ ചൂണ്ടിക്കാട്ടി.

Exit mobile version