Site iconSite icon Janayugom Online

ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; ബംഗളൂരുവിൽ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി

ഇൻഡിഗോ വിമാന സർവീസുകളിലെ തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ, കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ടിൽ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി. എയർപോർട്ട് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് ഇതുവരെ 52 എയർലൈവലുകളും 50 ഡിപ്പാർച്ചറുകളുമടക്കം 102 ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, പൂനെ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെയാണ് ഈ റദ്ദാക്കലുകൾ പ്രധാനമായും ബാധിച്ചത്. പല യാത്രക്കാർക്കും മുൻകൂട്ടി അറിയിപ്പുകൾ ലഭിക്കാതെ അവസാന നിമിഷമാണ് വിമാനങ്ങൾ റദ്ദാക്കിയ വിവരം ലഭിച്ചത്. വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ സമൂഹമാധ്യമങ്ങൾ വഴി രൂക്ഷമായ പ്രതിഷേധം അറിയിച്ചു. യാത്രാ സ്റ്റാറ്റസ് പതിവായി പരിശോധിക്കാൻ എയർലൈൻസ് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, ഓൺലൈൻ ലിസ്റ്റിംഗുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നില്ലെന്ന് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ അറിയിച്ചു.

Exit mobile version