ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള പാട്ടക്കരാര്‍ മൂന്ന് മാസത്തിനുള്ളില്‍ റദ്ദാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന ഒമ്പത് വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന തുര്‍ക്കി കമ്പനി സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.
തുര്‍ക്കി എയര്‍ലൈന്‍സില്‍ നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ഇന്‍ഡിഗോ പാട്ടത്തിനെടുത്തതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കിട്ടാന്‍ കമ്പനി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെ സമീപിച്ചെങ്കിലും നല്‍കിയില്ല. യാത്രക്കാരുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. ഇത് ഇനിയും നീട്ടി നല്‍കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

