ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചു. ഡൽഹി – ബംഗളൂരു വിമാനത്തിലാണ് സംഭവം. തുടര്‍ന്ന് യാത്രക്കാരനെ ബംഗളൂരുവിൽ വെച്ച് സിഐഎസ്എഫിന് കൈമാറി. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം ആരംഭിച്ചു.
ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന 6E 308 വിമാനത്തിലാണ് യാത്രക്കാരൻ മദ്യപിച്ചെത്തി എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ ജീവനക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയും തുടർന്ന് യാത്രക്കാരനെ അവിടെ നിന്ന് മാറ്റുകയുമായിരുന്നു. ഇതുമൂലം വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് ഒരു പ്രശ്നവും വന്നിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്നും എയർലൈൻ വക്താവ് വ്യക്തമാക്കി.
English Summary: IndiGo Passenger Arrested For Allegedly Trying To Open Emergency Door
You may also like this video