Site iconSite icon Janayugom Online

ടേക്ക്ഓഫിന് മുമ്പ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു: യാത്രക്കാരന്‍ അറസ്റ്റിൽ

വിമാനം പറന്നുയരുന്നതിന് മുമ്പ് എമർജൻസി എക്‌സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചതിന് യാത്രക്കാരന്‍ അറസ്റ്റിലായി. നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സെപ്തംബർ 30 ന് രാത്രി 10 മണിയോടെ നാഗ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോ 6E 6803 വിമാനത്തില്‍ യാത്രക്കായി കയറിയ സ്വപ്നിൽ ഹോളി എന്നയാളാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് വാതിലിനോട് ചേർന്നാണ് യാത്രക്കാരൻ ഇരുന്നത്. ടേക്ക് ഓഫിന് മുമ്പ്, ക്രൂ അംഗങ്ങൾ യാത്രക്കാരെ വിവരമറിയിക്കുന്നതിനിടെ, ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

രാത്രി 11.55ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ശേഷം ഹോളിയെ എയർലൈൻ ജീവനക്കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എയർലൈൻ സ്റ്റാഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന നിയമം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിനുശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

Eng­lish Sum­ma­ry: Attempt­ed to open plane’s emer­gency door before take­off: pas­sen­ger arrested

You may also like this video

Exit mobile version