തന്റെ പേരും ചിത്രങ്ങളും അനുവാദമില്ലാതെ ഉപയോഗിച്ചതിന് നടി ഐശ്വര്യ റായ് ബച്ചൻ ഹർജി നൽകിയതിന് പിന്നാലെ, ഇതേ ആവശ്യവുമായി അഭിഷേക് ബച്ചനും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടീ ഷർട്ടുകൾ നിർമ്മിക്കുന്ന ‘ബോളിവുഡ് ടി ഷോപ്പ്’ എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേകിന്റെ ഹർജി.
നേരത്തെ, ഐശ്വര്യ റായിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങൾ എന്നിവ നടപ്പാക്കാനാണ് ഹർജി നൽകിയതെന്ന് നടിയുടെ അഭിഭാഷകൻ സന്ദീപ് സേഥി കോടതിയെ അറിയിച്ചിരുന്നു. വിവിധ വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും അനുമതിയില്ലാതെ നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അനാവശ്യമായി ഫോട്ടോകൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആർഎല്ലുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

