Site iconSite icon Janayugom Online

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം; ചിരഞ്ജീവിയുടെ പേരുകളും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈദരാബാദ് കോടതി

തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചു. ‘മെഗാസ്റ്റാർ’, ‘ചിരു’ എന്നീ പേരുകളും ചിത്രങ്ങളും ഉൾപ്പെടെയുള്ള താരത്തിന്റെ വ്യക്തിത്വപരമായ അടയാളങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിൽ നിന്നും കോടതി വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കി.

ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മറ്റ് മീഡിയാ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഈ വിലക്ക് ബാധകമാണ്. തന്റെ വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചിരഞ്ജീവി ഹൈദരാബാദ് സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസ് പരിഗണിച്ചശേഷം പ്രിസൈഡിങ് ജഡ്ജി ചിരഞ്ജീവിയുടെ ഹരജി പിന്തുണച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ കേസിന്റെ അടുത്ത വാദം ഒക്ടോബർ 27ന് നടക്കും.

Exit mobile version