Site iconSite icon Janayugom Online

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലി കെട്ടുമെന്ന് കേന്ദ്രം

സ്വതന്ത്ര സഞ്ചാരം തടഞ്ഞുകൊണ്ട് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലി കെട്ടുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. വംശീയ സംഘര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കൂട്ടം മ്യാന്‍മര്‍ സൈനികര്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. ബംഗ്ലാദേശിന് സമാനമായ രീതിയില്‍ മ്യാന്‍മറുമായുള്ള ഇന്ത്യന്‍ അതിര്‍ത്തിയും വേലി കെട്ടിത്തിരിക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. അസാം പൊലീസ് കമാന്‍ഡോകളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറുന്നൂറോളം മ്യാന്‍മര്‍ സൈനികരാണ് അതിര്‍ത്തികടന്ന് ഇന്ത്യയിലേക്കെത്തിയത്. അരക്കന്‍ ആര്‍മി അംഗങ്ങള്‍ സൈനിക ക്യാമ്പുകള്‍ പിടിച്ചുടുത്തതിന് പിന്നാലെ ഇവര്‍ മിസോറാമിലെ ലങ്ടലായ് ജില്ലയില്‍ അഭയം തേടുകയായിരുന്നു.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രദേശവാസികള്‍ക്ക് സ്വതന്ത്ര സഞ്ചാരം സാധ്യമായിരുന്ന ഫ്രീ മൂവ്മെന്റ് റെജിലൂടെ(എഫ്എംആര്‍) ആയിരിക്കും വേലി കെട്ടുക. ഇതോടെ അയല്‍രാജ്യത്ത് പ്രവേശിക്കാന്‍ പ്രദേശവാസികള്‍ക്ക് വിസ ആവശ്യമായി വരും. ഇന്ത്യ‑മ്യാൻമർ അതിർത്തിയിൽ താമസിക്കുന്ന ആളുകളുടെ ബന്ധുക്കള്‍ ഇരുരാജ്യങ്ങളിലുമുള്ളതിനാലാണ് 1970കളില്‍ എഫ്എംആര്‍ കൊണ്ടുവന്നത്.

Eng­lish Sum­ma­ry: Indo-Myan­mar bor­der to be fenced : Amit Shah
You may also like this video

Exit mobile version