Site iconSite icon Janayugom Online

ഇന്ത്യ- പാക് യുദ്ധം; ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് താൻ മോദിയുമായി സംസാരിച്ച ശേഷമെന്ന് വീണ്ടും ട്രംപിന്റെ അവകാശ വാദം

ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ ഇന്ത്യപാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന വാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വീണ്ടു രം​ഗത്ത്. സംഘർഷം തുടർന്നാൽ ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് ട്രംപിന്റെ വാദം. താൻ ശക്തമായി മുന്നറിയിപ്പ് നൽകിയതുകൊണ്ടാണ് ഇന്ത്യ സംഘർഷത്തിൽ നിന്ന് പിന്മാറാൻ കാരണം. നാല് ദിവസത്തെ ഇന്ത്യാ — പാക് സംഘർഷത്തിൽ ഏഴിലധികം യുദ്ധ വിമാനങ്ങൾ വെടിവച്ചിട്ടുവെന്നും പറഞ്ഞു. ഏത് രാജ്യത്തിൻ്റെ യുദ്ധ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് പക്ഷെ വ്യക്തമാക്കിയില്ല.

“ഞാൻ അവരെ തടഞ്ഞില്ലെങ്കിൽ ഇന്ത്യയും പാകിസ്ഥാനും ഒരു ആണവയുദ്ധത്തിൽ കലാശിക്കുമായിരുന്നു. അവർ പോരാടുന്നത് ഞാൻ കണ്ടു, ഏഴ് ജെറ്റുകൾ വെടിവച്ചിടുന്നതും ഞാൻ കണ്ടു. ‘അത് നല്ലതല്ല, എന്ന് ഞാൻ പറഞ്ഞു,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ മുന്നറിയിപ്പ് മോഡിയെ ഉടനടി നടപടിയെടുക്കാൻ പ്രേരിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. “ഏകദേശം അഞ്ച് മണിക്കൂറിനുള്ളിൽ അത് ചെയ്തു,” ട്രംപ്’ പറഞ്ഞു.

Exit mobile version